pradikal

കഴക്കൂട്ടം: അനധികൃതമായി കടത്തിയ 7000 ലിറ്റർ വെള്ള മണ്ണെണ്ണ മംഗലപുരം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ കരുക്കോട് രഞ്ചു നിവാസിൽ അജിത്ത് (28), മൂടക്കര കടപ്പുറം പുറമ്പോക്കിൽ സിബിയോൺ (29), പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ ക്രിസ്​റ്റൻ (23), പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ രാജേഷ് (21) എന്നിവരെ പൊലീസ് അറസ്​റ്റുചെയ്‌തു. ചൊവ്വാഴ്ച രാത്രി കഴക്കൂട്ടത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്നതിനിടെ മംഗലപുരം പൊലീസിന്റെ വാഹന പരിശോധനയിലാണ് ടാങ്കറിൽ നിന്നു മണ്ണെണ്ണ കണ്ടെടുത്തത്. ഇവർ മണ്ണെണ്ണ കരിഞ്ചന്തക്കാരുടെ സംഘത്തിൽപ്പെട്ടവരാണെന്ന് മംഗലപുരം എസ്.ഐ ജെ. അജയൻ പറഞ്ഞു. എസ്.എച്ച്.ഒ ജെ. അജയൻ, പൊലീസ് ഉദ്യോഗസ്ഥരായ ശശിധരൻ, കിരൺ, അപ്പു, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.