മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനത്തിൽ മാവേലിക്കര ബുദ്ധ സ്മാരകവും സമീപ പ്രദേശവും ശുചീകരിച്ചു. അൻപതോളം എൻ.എസ്.എസ് വോളണ്ടിയർമാരാണ് ബുദ്ധ പ്രതിമയുടെ പരിസരവും ആൽത്തറയും പരിസര പ്രദേശങ്ങളും ശുചീകരിച്ചത്. എന്നാൽ സർക്കാർ നിയന്ത്രിത പൈതൃക സംരക്ഷണ കേന്ദ്രമായതിനാൽ മണ്ഡപത്തിന്റെ മുകൾഭാഗം വൃത്തിയാക്കാൻ കുട്ടികൾക്ക് കഴിഞ്ഞില്ല.
നഗരസഭ ഫ്ലക്സ് ബാനറുകൾ നീക്കം ചെയ്ത സ്ഥലത്ത് പൂച്ചെടികൾ നടുകയും കഴിഞ്ഞ വർഷം എൻ.എസ്.എസ് സ്ഥാപിച്ചിരുന്ന ചെടിചട്ടികളിൽ പുതിയ പൂച്ചെടികൾ വച്ച് മോടിപിടിപ്പിക്കയും ചെയ്തു. ജംങ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ കുട്ടികൾക്കായി ലഘുഭക്ഷണം വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, ഡാനിയൽ ജോർജ്, വോളണ്ടിയർലീഡർമാരായ ഗുരുപ്രീത്, മന്നാ ഡാനിയൽ തുടങ്ങിയവർ നേതൃത്വം നൽകി.