take
ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കളക്ടർ എസ്.സുഹാസ് നിർവഹിക്കുന്നു.പി.ഉണ്ണികൃഷ്ണൻ,എം.മാലിൻ,ബി.ഭാസി,സി.ഡി.ശങ്കർ,വി.എം.ലാലച്ചൻ,സിന്ധു ബൈജു എന്നിവർ സമീപം

ചേർത്തല:ചേർത്തല റെയിൽവേ സ്​റ്റേഷന് സമീപത്ത് ടൂറിസം വകുപ്പ് നഗരസഭയുമായി ചേർന്ന് നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കളക്ടർ എസ്.സുഹാസ് നിർവഹിച്ചു.നഗരസഭാ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.ടി.പി.സി സെക്രട്ടറി എം.മാലിൻ മുഖ്യാതിഥിയായി.വൈസ് ചെയർപഴ്‌സൺ ശ്രീലേഖ നായർ,വി.ടി.ജോസഫ്,ബി.ഭാസി,സി.ഡി.ശങ്കർ,വി.എം.ലാലച്ചൻ,സിന്ധു ബൈജു എന്നിവർ സംസാരിച്ചു.