sevadal
കോൺഗ്രസ് സേവാദൾ പ്രവർത്തകരുടെ രക്തദാനക്യാമ്പ് സേവാദൾ സംസ്ഥാന സെക്രട്ടറി കെ.എസ്.അഷ്‌റഫ് രക്തം ദാനം നൽകി ഉദ്ഘാടനം ചെയ്യുന്നു.ബി.രാഘവൻ നായർ,ഡോ.വി.വി.ഹരിദാസ്,എസ്. കൃഷ്ണകുമാർ,എൻ.വി.ഷാജി,വി.എം.ധർമ്മജൻ,കെ.ആർ.രൂപേഷ്,രജിൻ ശാസ്താംകവല എന്നിവർ സമീപം

ചേർത്തല: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും കോൺഗ്രസ്(ഐ)സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രക്തദാന ക്യാമ്പ് സേവാദൾ സംസ്ഥാന സെക്രട്ടറി കെ.എസ്.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബി.രാഘവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ,നെൽസൻ,എൻ.വി.ഷാജി,സുനിൽ പള്ളിപ്പുറം,സി.വി.സെബാസ്​റ്റ്യൻ,വി.എം.ധർമ്മജൻ,വി. എൻ.മുരുകൻ,പഴനി ആചാരി,കെ.ആർ.രൂപേഷ്,രജിൻ ശാസ്താംകവല,അഭിനന്ദ്, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.