അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീദേവി ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ് ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ പുസ്തകം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാബു, ഗ്രാമ പഞ്ചായത്തംഗം ടി.പ്രദീപ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, ഡോ: വി.പങ്കജാക്ഷൻ, ക്ഷേത്ര യോഗം സെക്രട്ടറി പി.ടി. സുമിത്രൻ, വൈസ് പ്രസിഡൻറ് എസ്.പ്രഭുകുമാർ, ഖജാൻജി ജി. നീലാംബരൻ എന്നിവർ പ്രസംഗിച്ചു.