ചേർത്തല :ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ 'പ്രസാദാത്മക വാർദ്ധക്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് പി.കെ.ദാസ് മെമ്മോറിയൽ മെഡിക്കൽ കോളേജിലെ ജന്തുജന്യരോഗവിഭാഗം മേധാവി ഡോ.എൻ ശുദ്ധോധനൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രമാ രവീന്ദ്രമേനോൻ സ്വാഗതവും ട്രഷറർ പി.ശശി നന്ദിയും പറഞ്ഞു.