tv-r
Karshika seiminar

തുറവുർ .കേരളത്തിലെ നാളികേര കൃഷി സംരക്ഷിക്കുന്നതിനു പുതിയ സാങ്കേതിക വിദ്യ പ്രയോജനപെടുത്തണമെന്ന് നാളികേര വികസന ബോർഡ്‌ ചെയർമാൻ ഡോ രാജു നാരായണ സ്വാമി പറഞ്ഞു. തീരദേശ നാളികേര ഫെഡറേഷനും കേരപ്രിയ നാളികേര ഫെഡറേഷനും കുത്തിയതോട്ടിൽ നടത്തിയ കർഷക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ നാളീകേര ഫെഡറേഷൻ പ്രസിഡന്റ്‌ ഡോ പി എസ്‌ ശ്രീകണ്ഠൻ തമ്പി അദ്ധ്യക്ഷനായിരുന്നു. കർഷകരായ വി.ജി മാത്യ, കെ.എസ്‌ ശശിധരൻ നായർ എന്നിവരെ പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മണി പ്രഭാകരൻ ആദരിച്ചു. കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.എസ്‌ ചിത്ര, കോടംതുരുത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ സെബാസ്റ്റ്യൻ ,തുറവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത സോമൻ, കുത്തിയതോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രേമ രാജപ്പൻ ,കെ ജെ ടൈറ്റസ് എന്നിവർ സംസാരിച്ചു. . നാളികേര ബോർഡ്‌ ഡെപ്യൂട്ടി ഡയറക്ടർ ജാനദേവൻ, ടെക്നിക്കൽ ഓഫീസർ വിൻസി വർഗീസ്സ് ,കൃഷി വിദഗ്ദ്ധൻ റ്റി എസ്‌ വിശ്വൻ എന്നിവർ ക്ലാസ് നയിച്ചു.