മാവേലിക്കര: സ്‌കൂൾ വിദ്യാർത്ഥികൾക്ക് പാൻമസാല വില്പന നടത്തിവന്ന വൃദ്ധ ദമ്പതികൾ എക്‌സൈസിന്റെ പിടിയിലായി. കറ്റാനം കരിപ്പുറത്ത് പടീറ്റതിൽ കുഞ്ഞാപ്പി (64)ഭാര്യ അമ്മിണി (62) എന്നിവരാണ് പിടിയിലായത്. വില്പനയ്ക്ക് ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1500 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
കറ്റാനത്തെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പാൻമസാല ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്ഇവർ പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടര്‍ വി.ജെ.റോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ റോയി ജേക്കബ്, ഗ്രേഡ് പി.ഒ അബ്ദുൾ ഷുക്കൂർ, സി.പി.ഒ മാരായ അബ്ദുൾ റഫീക്ക്, ദീപു, ജയകൃഷ്ണൻ, പ്രതീഷ് എന്നിവർ പങ്കെടുത്തു. അനധികൃത മദ്യം, മയക്കുമരുന്ന് വിപണനത്തെക്കുറിച്ച് വിവരം ലഭിച്ചാൽ 9400069502 എന്ന നമ്പരിൽ അറിയിക്കണമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.