കായംകുളം: എം.എസ്.എം സ്കൂളിന് സമീപം രാത്രി നാലുമണിക്കൂർ ഗുണ്ടാസംഘങ്ങൾ കൊലവിളി നടത്തിയത് ഭീകരാവസ്ഥ സൃഷ്ടിച്ചു. ബുധനാഴ്ച രാത്രി ഒൻപതരയോടെ ആരംഭിച്ച ഭീകരാവസ്ഥ പുലർച്ചെ ഒന്നരയോടെയാണ് അവസാനിച്ചത്. നടുറോഡിൽ അഴിഞ്ഞാട്ടം നടത്തിയവർക്കെതിരെ നാട്ടുകാരും സംഘടിച്ചതോടെ വിവരമറിഞ്ഞ്. വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. അപ്പോഴേക്കും നാട്ടുകാർ പ്രതിഷേധവുമായി റോഡിൽ നിലയുറപ്പിച്ചു.ഇതോടെ പൊലീസും വലഞ്ഞു. പ്രശ്നക്കാരെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചതുമില്ല. പിന്നീട് പൊലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചു. ഭീകരാവസ്ഥ സൃഷ്ടിച്ച വരെ പിടികൂടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.