തുറവൂർ: പെരുമ്പളം ദ്വീപിൽ മദ്യവിൽപ്പനയ്ക്കിടെ മാക്കാശേരി വീട്ടിൽ ബാലകൃഷ്ണനെ (തൊപ്പി ബാലൻ - 67) കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുദേവനും സംഘവും ചേർന്ന് പിടി കുടി. ഒന്നേകാൽ ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു. ദ്വീപിൽ മദ്യവില്പന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു