അമ്പലപ്പുഴ : പുന്നപ്ര പൊലീസ് ശാന്തിഭവനിൽ എത്തിച്ച അസാം സ്വദേശിയെ തേടി ബന്ധുക്കളെത്തി. കഴിഞ്ഞ സെപ്തംബർ 20 നാണ് പുന്നപ്ര പൊലീസ് മാനസിക നില തെറ്റിയ നിലയിൽ അസാം സ്വദേശി സ്വജനെ ശാന്തിഭവനിലെത്തിച്ചത്. അടുത്തിടെ ശാന്തിഭവനിൽ എത്തിയ സന്നദ്ധപ്രവർത്തകനായ മനീഷ് കുമാർ സ്വജനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് ബന്ധുക്കളെ കണ്ടെത്തിയത്. സ്വജൻ മുമ്പ് പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇവിടെ ഒപ്പം ജോലി ചെയ്തിരുന്ന ഷാനവാസ്, സ്വജന്റെ ബന്ധു മേദിനി ചുട്ടിയ എന്നിവരെത്തിയാണ് ഇന്നലെ സ്വജനെ നാട്ടിലേക്ക് കൊണ്ടുപോയത്.