ambalapuzha-news
ഗതകാല സ്മരണകളുണർത്തുന്ന ഉപകരണങ്ങൾ

അമ്പലപ്പുഴ : കേട്ടറിവ് മാത്രമുള്ള വസ്തുക്കൾ കൺമുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യമടക്കാനായില്ല. കണ്ടു പരിചയപ്പെട്ടിട്ടില്ലാത്ത പഴയകാല ഉപകരണങ്ങൾ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനായാണ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി 'കേരളപ്പഴമ" എന്ന പേരിൽ ഇവയുടെ പ്രദർശനം നീർക്കുന്നം എസ്.ഡി.വി.ഗവ. യു .പി സ്കൂളിൽ സംഘടിപ്പിച്ചത്.

വിവിധ സ്ഥലങ്ങളിൽ നിന്നായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ച പഴയകാല കാർഷിക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ ,കൗതുകവസ്തുക്കൾ തുടങ്ങിയവയാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ഇവ കാണാൻ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവസരമൊരുക്കിയിരുന്നു. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഹെഡ്മാസ്റ്റർ മധുകുമാർ, അധ്യാപകരായ ബിൻസി, രാജി, ദൃശ്യ, സൗമ്യ, എസ്.എം.സി.ചെയർമാൻ ഐ. ഷഫീക്ക് എന്നിവർ നേതൃത്വം നൽകി