കുട്ടനാട്:എസ്.എൻ.ഡി.പി.യോഗം വെളിയനാട് ആറാം നമ്പർ ശാഖയിലെ ഡോ.പല്പു കുടുംബയോഗത്തിന്റെ 15-മത് വാർഷികവും ഡോ.പല്പുവിന്റെ ജന്മദിനാഘോഷവും യോഗം ഡയറക്ടർ ബോർഡംഗം സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി കെ.ജി.സതീശൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുധർമ്മ പ്രചാരണ സഭാംഗം ഹരിദാസ് ചമ്പക്കുളം മുഖ്യപ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് എം.സി.സാബു,കുടുംബയോഗം ചെയർമാൻ പി.കെ.വിശ്വപ്പൻ,കൺവീനർ പ്രിയ സോമേഷ്, 2834 ശാഖാ പ്രസിഡന്റ് സനൽകുമാർ മൂലയിൽ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.വിൻസന്റ്,എ.എൻ.കൃഷ്ണൻകുട്ടി,വനിതാംസംഘം സെക്രട്ടറി ഓമനാ സദാശിവൻ,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഭിരാജ് മദനൻ എന്നിവർ സംസാരിച്ചു.