ambalapuzha-news
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന മദ്ധ്യമേഖലാ റാലിയ്ക്ക് അമ്പലപ്പഴ ഏരിയാ കമ്മറ്റി നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ എം സുനിൽകുമാർ സംസാരിക്കുന്നു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് വൈ .താജുദ്ദീൻ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുധാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അൻസാരി, എ .പി. ഗുരുലാൽ, എൻ. എ . ഷംസുദീൻ ,യൂണിയൻ ഏരിയ സെക്രട്ടറി വൈ. ഷുക്കൂർ തുടങ്ങിയവർ വേദിയിൽ.

അമ്പലപ്പുഴ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി. ഐ.ടി .യു ) സംസ്ഥാന സെക്രട്ടറി എം .സുനിൽകുമാർ നയിക്കുന്ന മദ്ധ്യമേഖല ജാഥക്ക് അമ്പലപ്പുഴ ഏരിയയിൽ സ്വീകരണം നൽകി. സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ ചേർന്ന സ്വീകരണ സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി .കെ .ബൈജു ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് വൈ .താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുധാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അൻസാരി, എ .പി. ഗുരുലാൽ, എൻ. എ . ഷംസുദീൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി വൈ. ഷുക്കൂർ സ്വാഗതം പറഞ്ഞു.