മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം നഗരസഭ ശുചിത്വമിഷന്റെ സഹകരണത്തോടെ ക്ലീൻ പരുമല പദ്ധതിയിൽ പങ്കാളികളായി. പരുമല തീർത്ഥാടനം മാലിന്യ മുക്തമാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടത്തിയത്. റോഡരികിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും ശുചിത്വമിഷന്റെ സഹായത്തോടെ നിർമാർജ്ജനം ചെയ്യുകയുമാണ് ലക്ഷ്യം.
മാലിന്യം വലിച്ചെറിയാതിരിക്കാൻ തെങ്ങോലക്കൊണ്ടു നിർമ്മിച്ച വല്ലങ്ങൾ നഗരസഭ പ്രദേശത്തെ റോഡരികിൽ സ്ഥാപിച്ചിരുന്നു. തീർത്ഥയാത്ര കടന്നു പോകുമ്പോൾ നേരിട്ട് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രവർത്തനങ്ങൾക്ക് നഗരസഭ ശുചിത്വമിഷൻ കോ ഒാർഡിനേറ്റർ ഡോ.ഇന്ദു എം.നായർ, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, നന്ദന ബിജു, പി.ഹരീഷ്, സാന്ദ്ര സി.എസ്, ഗോവിന്ദ് രാജ്, നിഖിത സാറാ ഡാനിയൽ, ജീവൻ യോഹൻ വർഗീസ്, ആൽഫിൻ വി.പോത്തൻ തുടങ്ങിയവർ നേതൃത്വം നൽകി.