sndp
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിന്റെ നേതൃത്വത്തിൽ നടത്തിയ ഡോ.പൽപ്പു ജന്മദിനാഘോഷം യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.കെ.കെ.മഹേശൻ,കെ.കെ.പുരുഷോത്തമൻ,പി.കെ.ധനേശൻ പൊഴിക്കൽ, ഗംഗാധരൻ മാമ്പൊഴി എന്നിവർ സമീപം

ചേർത്തല: ഡോ.പല്പുവിന്റെ 155-ാം ജന്മദിനാഘോഷം കണിച്ചുകുളങ്ങര യൂണിന്റെ നേതൃത്വത്തിൽ യൂണിയൻ ഹാളിൽ നടന്നു. ഡോ.പല്പു തുടങ്ങിവെച്ച നവോത്ഥാന വിപ്ലവം അതിന്റെ പൂർണ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന അവസരത്തിലാണ് ജന്മദിനാഘോഷം നടത്തുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ പറഞ്ഞു.വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.കെ.പുരുഷോത്തമൻ,കൗൺസിലർ ഗംഗാധരൻ മാമ്പൊഴി,യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് ആര്യൻ ചള്ളിയിൽ,വനിതാ സംഘം പ്രസിഡന്റ് പുരുഷാമണി എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ സ്വാഗതവും ടി.എം.സുഗതൻ നന്ദിയും പറഞ്ഞു.