മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 15-ാം നമ്പർ തഴക്കര ശാഖയിലെ വനിത സംഘത്തിന്റെ വാർഷിക പൊതുയോഗം യോഗം അസി. സെക്രട്ടറി മൊട്ടക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി സുനിതാരവി അദ്ധ്യക്ഷയായി. രമാരാജൻ, സുധാവിജയക്കുട്ടൻ, സുധ വിജയൻ, പുഷ്പാ സുനിൽ, എൻ.മോഹൻദാസ്, ഡി.ജയപ്രകാശ്, സജി താച്ചയിൽ, കെ.നടരാജൻ എന്നിവർ സംസാരിച്ചു.