മാവേലിക്കര: വൃക്കകൾ തകരാറിലായ നിർദ്ധന യുവാവ് ചികിത്സാ സഹായം തേടുന്നു. കൂലിവേല ചെയ്തു കുടുംബം പുലർത്തിവന്ന ഭരണിക്കാവ് നടുവിലേമുറിയിൽ ഓലകെട്ടിയമ്പലം പാലമുറ്റത്തു വീട്ടിൽ രഘുകുമാറാണ്( 34) സുമനസുകളുടെ സഹായം തേടുന്നത്. എട്ട് മാസമായി വൃക്ക രോഗത്തിന് ചികിത്സയിലാണ്. രോഗ ബാധിതനായതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് . ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണ്ടി വരും . മരുന്നിനും ഭാരിച്ച തുക വേണം. രഘുകുമാറിന്റെ പേരിൽ ഐ.ഒ.ബി ഓലകെട്ടിയമ്പലംശാഖയിൽഅക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 100101000003057. IFSC: IOBA1001. ഫോൺ. 9947501379.

Image Caption