അരൂർ: ശബരിമലയിലെ ആചാരങ്ങൾ തകർക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ബി.ജെ.പി അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ പ്രതിജ്ഞയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അരൂർ ക്ഷേത്രം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ബിജെപി മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സുമംഗലി മോഹൻ ഉദ്ഘാടനം ചെയ്തു . ബിജെപി ദക്ഷിണമേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി . നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ സജീവൻ അധ്യക്ഷനായിരുന്നു ജില്ലാ വൈസ് പ്രസിഡന്റ് ഡി പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.ബി.ബാലാനന്ദ്, സി മധുസൂദനൻ , എസ്സ്.ദിലീപ് കുമാർ, പി കെ ഇന്ദുചൂഡൻ, സി.ആർ രാജേഷ്, ബി. രാജഗോപാൽ, അമ്പിളി ബാബു, അഗസ്റ്റിൻ കളത്തറ, പി കെ ഗോപി ദാസ്, വിനോദ് കണ്ണാട്ട്, വിമൽ എന്നിവർ സംസാരിച്ചു.