ചേർത്തല:എസ്.എൻ.ഡി.പി യോഗം മുഹമ്മ പള്ളിക്കുന്ന് കൃഷ്ണവിലാസം 543-ാം നമ്പർ ശാഖാ യോഗത്തിൽ ഗുരുദേവ പ്രതിഷ്ഠാവാർഷികവും ശ്രീനാരായണ ധർമ്മ പഠന സദസും നടന്നു.രാവിലെ നടന്ന പഠന സദസിന്റെ ഉദ്ഘാടനം ആശ പ്രദീപ് നിർവഹിച്ചു.തുടർന്ന് നടന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ബാബു കറുവളളി അദ്ധ്യക്ഷനായി. 20 വർഷമായി ശാഖാ സെക്രട്ടറിയായി തുടരുന്ന വി.സി.വിശ്വമോഹനെ ചടങ്ങിൽ ആദരിച്ചു.സി.പി.രവീന്ദ്രൻ,സതി ഭാസ്ക്കരൻ,അനിൽകുമാർ,സോമൻ തോട്ടുചിറ,കുഞ്ഞുമോൻ ശാന്തി,കെ.ആർ.റെജി,മോഹൻദാസ് വട്ടച്ചിറ,സാംരാജ്,ഹരീഷ് ബാബു എന്നിവർ സംസാരിച്ചു.വൈകിട്ട് നടന്ന സ്‌ക്കോളർഷിപ്പ് വിതരണം യൂത്ത് മൂവ്‌മെന്റ് കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ വൈസ് പ്രസിഡന്റ് ഹരീഷ് ബാബു അദ്ധ്യക്ഷനായി.