t-v-r
Moshanam

അരൂർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ അരൂർ പൊലീസ് പിടികൂടി.അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡിൽ മൂന്ന് വർഷമായി വാടകയ്ക്ക് താമസിക്കുന്ന ഹനീഫ (39) യെയാണ് അരൂർ എസ്.ഐ മനോജും സംഘവും ചേർന്ന് സാഹസികമായി പിടികൂടിയത്. ഞാറക്കലിൽ മാസങ്ങൾക്ക് മുമ്പ് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മുപ്പത് പവൻ സ്വർണവും ഒരു ലക്ഷം രൂപയും അപഹരി​ച്ച ഹനീഫ ഇവ വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. .രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്.