ഹരിപ്പാട്: ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഐഡിയൽ ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ഹൈടെക് ക്ളാസ് മുറികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ എ.നസിം പദ്ധതി വിശദീകരിച്ചു. ജോൺ തോമസ്, കെ.ടി. മാത്യു, ബിജു കൊല്ലശ്ശേരി, രത്നകുമാരി, അനില, പി.രാജശേഖരൻ, ആർ.ബിനു എന്നിവർ സംസാരിച്ചു. അമൃതം ഗോപാലകൃഷ്ണൻ സ്വാഗതവും എച്ച്.എം ഷീല നന്ദിയും പറഞ്ഞു.