pkl-4
പൂച്ചാക്കൽ ലാഭം മാർക്കറ്റ് മന്ത്രി പി. തിലോത്തമൻ സന്ദർശിച്ചപ്പോൾ

പൂച്ചാക്കൽ: പൂച്ചാക്കൽ ലാഭം മാർക്കറ്റിലും സമീപത്തെ ന്യായവില മെഡിക്കൽ സ്റ്റോറിലും വകുപ്പുമന്ത്രി പി. തിലോത്തമന്റെ മിന്നൽ സന്ദർശനം. മന്ത്രിയെ തിരിച്ചറിഞ്ഞ ജീവനക്കാർ വിശദീകരണങ്ങളുമായി ഒപ്പംകൂടി.
ഇന്നലെ ഉച്ചയോടെയാണ് അപ്രതീക്ഷിതമായി മന്ത്രി എത്തിയത്. ലാഭം മാർക്കറ്റിൽ തിരക്കുള്ള സമയത്തായിരുന്നു സന്ദർശനം. സാധനങ്ങളുടെ സ്റ്റോക്കും മറ്റും ചോദിച്ചറിഞ്ഞ മന്ത്രി ഉപഭോക്താക്കളോടും സംസാരിച്ചു. തുടർന്ന് സമീപത്ത്സിവിൽ സപ്ലൈസ് വകുപ്പിനു കീഴിലുള്ള ന്യായവില മെഡിക്കൽ സ്റ്റോറിലെത്തിയപ്പോൾ ജീവനക്കാരുടെ ക്ഷാമം ബോദ്ധ്യമായി. ഒരു താത്കാലിക ഫാർമസിസ്റ്റിനെ അടുത്ത ദിവസം തന്നെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.