അമ്പലപ്പുഴ : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിശ്വാസ സമൂഹത്തെ തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ് ആരോപിച്ചു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പറവൂർ ജംഗ്ഷനിൽ നടത്തിയ ശബരിമല സംരക്ഷണ പ്രതിജ്ഞാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.അനിൽകുമാർ, പി.ലിജു , വൈസ് പ്രസിഡന്റ് വി.ബാബുരാജ്, സംസ്ഥാന കൗൺസിൽ അംഗം ഡി. കൃഷ്ണൻ, നിയോജക മണ്ഡലം ഭാരവാഹികളായ ബിജു തുണ്ടിൽ, വി.സി.സാബു, ആർ.കണ്ണൻ, ജില്ലാ കമ്മറ്റി അംഗം കെ.പി.സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു