a
നരേന്ദ്രപ്രസാദ് അനുസ്മരണത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സംവിധായകൻ ജയരാജ്, ചുനക്കര ജനാർദ്ദനൻ നായർ തുടങ്ങിയവർ

മാവേലിക്കര: യുവതലമുറ തോൽപ്പിക്കുന്നതുവരെ സംവിധാനം മത്സരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സിനിമാ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ജയരാജ് പറഞ്ഞു. പല്ലാരിമംഗലം നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 15-ാമത് നരേന്ദ്രപ്രസാദ് അനുസ്മരണം ശാസ്താംകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ കൂടിയായ ജയരാജ്.

അഡ്വ.ടി.കെ.പ്രസാദ് അദ്ധ്യക്ഷനായി. ചുനക്കര ജനാർദ്ദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.വി.സി. ജോൺ, ഷൈല ലക്ഷ്മണൻ, ഹരികുമാർ, പ്രൊഫ.സുകുമാര ബാബു, സദാശിവൻപിളള തുടങ്ങിയവ‌ർ സംസാരിച്ചു. ദേശീയ പുരസ്കാരം നേടിയ ജയരാജിനെ ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി അഡ്വ.കെ.ജി.സുരേഷ് സ്വാഗതവും ജോ.സെക്രട്ടറി പ്രകാശ് കുമാർ നന്ദിയും പറഞ്ഞു. ടി.എസ്.മേനോൻ, വി. ബിനോയ്, മോഹൻദാസ് എന്നിവ‌‌രുടെ നേതൃത്വത്തിൽ ചിത്രരചനാ ക്യാമ്പ് നടന്നു.