bdys
ബി.ഡി.വൈ.എസ് ആലപ്പുഴ ജില്ലാ കൺവൻഷൻ

ആലപ്പുഴ: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ പിടിപ്പില്ലായ്മയാണ് ലക്ഷക്കണക്കിന് വിശ്വാസികൾ തെരുവിലിറങ്ങാൻ കാരണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. വിശ്വാസം സംരക്ഷിക്കാൻ കഴിയുകയില്ലെങ്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് രാജി വയ്ക്കണണമെന്നും ആവശ്യപ്പെട്ടു.

ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ബി.ഡി.വൈ.എസ് സംസ്ഥാന പ്രസിഡന്റ് എ.എൻ അനുരാഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിനിൽ മുണ്ടപ്പള്ളി രാഷ്ട്രീയ വിശദീകരണം നടത്തി. ബി.ഡി.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ആര്യൻ ചള്ളിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ശ്രീരാജ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷാജി. എം പണിക്കർ, സുനിൽ വള്ളിയിൽ, റജി മാവനാൽ, മോനി കരുനാഗപ്പള്ളി, എസ്. രാജേഷ് ചേർത്തല, സജീവ് അമ്പലപ്പുഴ, തങ്കച്ചൻ ആലപ്പുഴ, സുശീല മോഹൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിനോദ് മാത്താനം സ്വാഗതവും ശ്രീകാന്ത് ഇടകുന്നം നന്ദിയും പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നേത്യത്വത്തിൽ എൻ.ഡി.എ നടത്തുന്ന രഥയാത്രയിൽ പ്രവർത്തകരെ അണിനിരത്താനും ഗൃഹസമ്പർക്കം നടത്തി പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ നടത്താനും കമ്മിറ്റികൾ രൂപീകരിച്ചു.