അമ്പലപ്പുഴ:ചെമ്പകശ്ശേരി നഗർ റെസിഡന്റ്സ് അസോസിയേഷൻ ( സി.എൻ.ആർ.എ) കാൻസർ രോഗത്തെക്കുറിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി ഉദ്ഘാടനം ചെയ്തു. . ഡോ. കെ. ചിത്രതാര ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ.സനൽകുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി ശ്രീകുമാരപണിക്കർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, പി.എസ്.ദേവരാജ്, മുജീബ് റഹ്മാൻ അറ്റ്ലസ് തുടങ്ങിയവർ പ്രസംഗിച്ചു.