വള്ളികുന്നം: കനാൽ പാലത്തിന്റെ അടിത്തട്ട് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു. പള്ളിമുക്ക് ഗുരുമന്ദിരം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. കനാൽ റോഡിൽ നിന്നും വെട്ടിക്കോട് റോഡിലേക്ക് കയറവേയാണ് ലോറി മറിഞ്ഞത്. അമിതഭാരമാണ് അപകട കാരണമെന്ന് കരുതുന്നു.