ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി.നാഷണൽ ആയുഷ് മിഷൻ പ്രോഗ്രം മാനേജർ ഡോ.ശ്രീനിജൻ,ഡോ.കെ.ആർ.രാധാകൃഷ്ണൻ,ഡോക്ടർമാരായഎ.ജയൻ,ജെ.ജ്യോതി,വിഷ്ണുമോഹൻ എന്നിവർ സംസാരിച്ചു.സി.ബി.ഷാജികുമാർ സ്വാഗതവും ആർ.രാധാമണി നന്ദിയും പറഞ്ഞു.