ambalapuzha-news
കായംകുളം സാവിത്രിയിൽ ഷാജു കുമാറിന്റെയും മിനിയുടേയും മകളായ പാർവ്വതിയുടെ വിവാഹ ദിനത്തിൽ അമ്പലപ്പുഴ കണ്ണന് പശുവും കിടാവിനെയും നടക്കിരുത്തുന്നു.ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാർ ,വടക്കേതിൽ ഗോപിനാഥ് തുടങ്ങിയവർ സമീപം.

അമ്പലപ്പുഴ: വിവാഹ മുഹൂർത്തത്തിനു തൊട്ടുമുൻപ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വധുവും കുടുംബാംഗങ്ങളും ഭഗവാന് കാണിക്കയായി സമർപ്പിച്ചത് പശുവിനെയും കിടാവിനെയും.

കായംകുളം സാവിത്രിയിൽ ഷാജു കുമാറിന്റെയും മിനിയുടേയും മകളായ പാർവ്വതിയുടെ വിവാഹമാണ് കാണിക്ക സമർപ്പണത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്. ഇന്നലെയായിരുന്നുവിവാഹം. ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപ് പ്രതിശ്രുത വരൻ നിശാന്തിനെയും കൂട്ടിയാണ് പാർവ്വതി കാണിക്കയെന്നോണം പശുവിനെയും കിടാവിനെയും സമർപ്പിച്ചത്. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാർ, വടക്കേതിൽ ഗോപിനാഥ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.