ambalapuzha-news
നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ വി.എൻ.വാസുദേവൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ എം.എൻ.നാരായണൻ നമ്പൂതിരി എന്നിവർക്ക് അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായർ, അമ്പലപ്പുഴ അയ്യപ്പഭക്തസംഘം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ള, ഡോ: അമ്പലപ്പുഴ ഗോപകുമാർ, ഗ്രാമ പഞ്ചായത്തംഗം സുഷമാ രാജീവ്, സബ് ഗ്രൂപ്പ് ഓഫീസർ അർച്ചനാ ദേവി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സംഘം സെക്രട്ടറി എൻ.മാധവൻകുട്ടി നായർ, സജു പാർത്ഥസാരഥി, ചന്ദ്രകുമാർ തുടങ്ങിയവർ സമീപം

അമ്പലപ്പുഴ: നിയുക്ത ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി എം.എൻ.നാരായണൻ നമ്പൂതിരി എന്നിവർക്ക് അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. നാടകശാലയിൽ നടന്ന ചടങ്ങിൽ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മേൽശാന്തിമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. അമ്പലപ്പുഴ അയ്യപ്പഭക്തസംഘം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാർ, സുഷമാ രാജീവ്, അർച്ചനാ ദേവി,കൊട്ടാരം ഉണ്ണികൃഷ്ണൻ, എൻ.മാധവൻകുട്ടി നായർ, സജു പാർത്ഥസാരഥി, ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.