അമ്പലപ്പുഴ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്ലാസും പ്രശ്നോത്തരിയും സംഘടിപ്പിച്ചു.അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു.കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ: ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, ഹംസ.എ.കുഴിവേലി, സി.ഹരിദാസ്, ബഷീർ തുണ്ടിൽ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ തകഴി, ചന്ദ്രശേഖരപിള്ള, ഹരിദാസ്, വേണു, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.മഹാത്മാഗാന്ധി സർവകലാശാലയിലെ സുഹൈൽ റഹ്മാൻ ക്ലാസ് നയിച്ചു.