photo
എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഹരിപ്പാട് മാധവൻവക്കീലിന്റെ അനുസ്മരണ ചടങ്ങ് കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോക പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ സ്ഥാപക സെക്രട്ടറിയും സ്വാതന്ത്രസമരസേനാനിയുമായിരുന്ന ഹരിപ്പാട് മാധവൻ വക്കീലിന്റെ 68-ാം ചരമവാർഷികം വിവിധ ചടങ്ങുകളോടെ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ മാധവൻ വക്കീലിന്റെ ഹരിപ്പാട് തേവലപ്പുറത്ത് വീട്ടിലെ സ്മൃതിയിൽ പുഷ്പാർച്ചന നടത്തി. താമല്ലാക്കൽ 302-ാം നമ്പർ ശാഖയിലെ എം.എം.വി.എം.യു.പി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. 302-ാം നമ്പർ ശാഖ പ്രസിഡന്റും സ്കൂൾ മാനേജറുമായ സി.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ഡോ.ബി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എം.സോമൻ, കൗൺസിലർ അനിൽകുമാർ, യൂത്ത്മൂമെന്റ് യൂണിയൻ സെക്രട്ടറി ശ്യംജി, ശാഖാ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പ്രദീപ് സ്വാഗതവും അദ്ധ്യാപകൻ ആർ.രാജേഷ്‌ കുമാർ നന്ദിയും പറഞ്ഞു.