മാവേലിക്കര: സ്കൂട്ടറിൽ മദ്യവില്പന നടത്തുന്നതിനിടെ പത്ത് ലിറ്റർ വിദേശ മദ്യവുമായി കാർത്തികപ്പള്ളി കീരിക്കാട് രാമപുരം രചനയിൽ രാജീവനെ (52) എക്സൈസ് പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ആനയടിക്കാവ് ജംഗ്ഷനിൽ മദ്യവില്പന നടത്തുന്നതിനിടെയാണ് രാജീവനെ മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ റോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 മില്ലി ലിറ്ററിന്റെ 20 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മുമ്പ് സ്പിരിറ്റ് കേസിൽ പിടിയിലായിട്ടുള്ളയാളാണ് രാജീവൻ.
പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, ഗ്രേഡ് പി.ഒ അബ്ദുൾ ഷുക്കൂർ, സി.ഇ.ഒമാരായ അബ്ദുൾ റഫീക്ക്, രാകേഷ് കൃഷ്ണൻ, അനീഷ് കുമാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.