ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ആയുർവേദ ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീബ.എസ് അദ്ധ്യക്ഷത വഹിച്ചു. കല്ലേലി രാഘവൻപിള്ള, ഡോ.കെ.ജി.പത്മകുമാർ .രവി പാലത്തിങ്കൽ എന്നിവർ പ്രഭാഷണം നടത്തി.അഡ്വ.കെ.ടി.മാത്യു, ഡോ. ശ്രീജിനൻ, ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ഡോ. റംല, ഡോ. റാണി.പി.എസ്, ഡോ. കെ. മധു, എൻ.ഗോപാലകൃഷ്ണൻ തുടങ്ങിയവർസംസാരിച്ചു.ഡോ. എ. ജയൻ സ്വാഗതവും ഡോ. റോയ്. ബി. ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.