pkl-2
SNDടy School

പൂച്ചാക്കൽ : പാണാവള്ളി ശ്രീകണ്ഠേശ്വരം എസ് എൻ ഡി എസ് വൈ യു പി സ്കൂളിന്റെ ശീതീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും പൂച്ചാക്കൽ മെഡിക്കൽ സെന്റർ ഉടമയുമായ മുഹമ്മദ് ഖുതുബ് നിർവഹിച്ചു. വിദ്യാലയ വികസന സമിതിയുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹായത്തോടെയാണ് ക്ലാസ് മുറികൾ ഹൈടെക് ആക്കിയത് . സ്കൂൾ മാനേജർ അഡ്വ: എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജപ്പൻ കുന്നേപ്പറമ്പിൽ, എ.ഇ.ഒ. ടി.പി ഉദയകുമാരി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.ഡി വിശ്വനാഥൻ, ജോയിന്റ് കൺവീനർ പി.പി.എ ബക്കർ, എസ്.ആർ.ജി കൺവീനർ കെ എം ശ്രീലത, സ്റ്റാഫ് സെക്രട്ടറി ബി.ബിനിമോൾ, സി ജീവാനന്ദ്, മോഹനൻ, സത്യൻ മാപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു..