അമ്പലപ്പുഴ: വില്ലുവണ്ടി യാത്രാവിപ്ളവത്തിന്റെ 125ാ മത് വാർഷികത്തിന്റെ ഭാഗമായി കെ.പി.എം.എസ് അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ വില്ലുവണ്ടി ഘോഷയാത്രയും, സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു.ടി.എസ്.ചന്ദ്രൻ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം ചെയർമാൻ പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റിയംഗം കെ.കെ .വിനോമ ടീച്ചർ സഭാ സന്ദേശം നടത്തി. വിദ്യാഭ്യാസ അവാർഡുദാനം കമാൽ എം.മാക്കിയിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, ഭാരതീയ വേലൻസൊസൈറ്റി ജില്ലാ സെക്രട്ടറി സി.കെ സുകുമാരപ്പണിക്കർ, ജി.വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.വളഞ്ഞ വഴി എസ്.എൻ. കവലയിൽ നിന്നാരംഭിച്ച വില്ലുവണ്ടി ജാഥയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.