മാവേലിക്കര: ആർ.രാജേഷ് എം.എൽ.എ ക്യാപ്റ്റനായുള്ള സി.പി.എം മാവേലിക്കര മണ്ഡലം ജാഥ മാവേലിക്കര ഏരിയയിൽ പര്യടനം ആരംഭിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.ആർ ശ്രീജിത്ത് അദ്ധ്യക്ഷനായി. ടി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, ജി.രാജമ്മ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ജി.അജയകുമാർ, ടി.പി. ഗോപാലൻ, ടി.വിശ്വനാഥൻ, ഡോ.കെ.മോഹൻകുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ, യു.വിശ്വംഭരൻ, പി.അജിത്ത്, കെ.അജയൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജയരാജൻ അദ്ധ്യക്ഷനായി. 9ന് തട്ടാരമ്പലത്തിൽ നിന്നാരംഭിക്കുന്ന ജാഥ വെട്ടിയാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിക്കും.