f
ഹരിപ്പാട് മണ്ഡലം കാൽനട പ്രചരണ ജാഥ തോമസ് ഐസക്ക് ജാഥാ ക്യാപ്റ്റൻ എം. സത്യപാലന് പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു

ഹരിപ്പാട്: സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ നേടിയ നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കാർത്തികപ്പള്ളി ജംഗ്ഷനിൽ സി.പി.എം ഹരിപ്പാട് മണ്ഡലം കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റൻ എം.സത്യപാലന് പതാക കൈമാറി. ടി.കെ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.സത്യപാലൻ, എം.സുരേന്ദ്രൻ, എൻ.സജീവൻ, എൻ.സോമൻ, വി.കെ.സഹദേവൻ, കെ.വീജയകുമാർ, ആർ.ഗോപി, ടി.എസ്.താഹ, പി.സി.ശശികുമാർ, കെ.എൻ.തമ്പി എന്നിവർ സംസാരിച്ചു.

ആറാട്ടുപുഴ സൗത്ത് വലിയഴീക്കൽ യുവശക്തി നഗറിൽ ടി.കെ. ദേവകുമാർ ജാഥ ഉദ‌്ഘാടനം ചെയ‌്തു. പത്തിശേരിൽ ജംഗ്ഷനിൽ ജാഥ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ. ബി.രാജേന്ദ്രൻ, എൻ.സജീവൻ, വി.കെ സഹദേവൻ, എൻ.സോമൻ, കെ.മോഹനൻ, സി.രത‌്നകുമാർ, ടി.എസ്. താഹ, ജി.ബിജുകുമാർ, എം.ആനന്ദൻ, എം.ഉത്തമൻ, സുരേഷ് കുമാർ, എം.എം. അനസ് അലി എന്നിവർ സംസാരിച്ചു. ഇന്ന് ജാഥ മുതുകുളം, ചേപ്പാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും.