ചേർത്തല : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 24ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവവും കുട്ടികൾക്കുള്ള യൂണിഫോം വിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജ്യോതിശ്രീ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സിന്ധു മഹേശൻ, ഐ.സി.ഡി.എസ് ഓഫീസർ സ്മിത, സൂപ്പർവൈസർ ശോഭന, സി.ഡി. ബൈജു എന്നിവർ പങ്കെടുത്തു. കോമളം ടീച്ചർ സ്വാഗതം പറഞ്ഞു. ചാക്കോംപള്ളി സി.ഡി.ബൈജുവാണ് കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർ ചെയ്തത്.