അമ്പലപ്പുഴ: പ്രളയത്തിൽ നശിച്ച ഗ്രന്ഥശാലകളെ പുനരുദ്ധരിക്കുന്നതിനായി കരൂർ യുവചേതന വായനശാല ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക സമാഹരണം നടത്തി. എ.കെ.കലേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് മായാദേവി ഉദ്ഘാടനം ചെയ്തു.ജോഷി രവി, സീനാ ബാബു, അഞ്ജന സുനിൽ തുടങ്ങിയവർ സംസാരിച്ചു.