cherukara
പ്രളയത്തിൽപ്പെട്ട എസ്.എൻ.ഡി.പി യോഗം രണ്ടാം നമ്പർ ശാഖാ ചെറുകര യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എന്റെ നാട് പാമ്പാടി ഫേസ് ബുക്ക് ആൻഡ് വാട്ട്സാപ്പ് കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

കുട്ടനാട്: പ്രളയദുരിതത്തിൽ അകപ്പെട്ട എസ്.എൻ.ഡി.പി യോഗം രണ്ടാം നമ്പർ ചെറുകര ശാഖ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി 'എന്റെ നാട് പാമ്പാടി' ഫേസ് ബുക്ക് ആൻഡ് വാട്ട്സാപ്പ് കൂട്ടായ്മ അംഗങ്ങൾ കുട്ടനാട്ടിലെത്തി.

പഠനോപകരണങ്ങളുടെ വിതരണം നീലമ്പേരൂർ പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നി‌ർവ്വഹിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ രാധാകൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ശിവദാസ് ആതിര, ബ്ലോക്ക് പഞ്ചായത്തംഗം ബോബൻ തയ്യിൽ, പഞ്ചായത്തംഗങ്ങളായ, ബിനീഷ്, പി.ഹരിദാസ്, അദ്ധ്യാപിക ദീപ്തി എന്നിവർ സംസാരിച്ചു. മോൻസി വർഗ്ഗീസ് പാമ്പാടി പഠന ക്ലാസ് നയിച്ചു.