s
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ഐഡിയൽ ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ നിർവ്വഹിക്കുന്നു

ഹരിപ്പാട്‌: അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ എൽ.പി, മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാലയങ്ങളും ഹൈടെക് നിലവാരത്തിലാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ഐഡിയൽ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഹൈടെക്നിലവാരത്തിലാക്കാൻ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 4500 ഹൈസ്കൂളുകളിൽ പുതിയ കെട്ടിടം പണിയുന്നതിന് നടപടിയായതായും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം രാജു, ജോൺ തോമസ്, പ്രിൻസിപ്പൽ ബി.ഹരികുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സതീഷ് ആറ്റുപുറം സ്വാഗതവും പ്രഥമാദ്ധ്യാപിക ഉഷ.എ. പിള്ള നന്ദിയും പറഞ്ഞു. യുവശാസ്ത്രജ്ഞൻ ആദിത്യചന്ദ്രപ്രസാദിനെയും പ്രഥമാദ്ധ്യാപികയെയും മന്ത്രി ആദരിച്ചു.