ആലപ്പുഴ: ദേശീയപാത 66ൽ കാസർകോട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ് പ്രവൃത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
കാസർകോട് ജില്ലയിലെ ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂർ ജില്ലയിലെ ചാവക്കാട് - മണത്തല (4 കി.മീ), തളിക്കുളം - കൊപ്രക്കളം (12 കി.മീ), ആലപ്പുഴ ജില്ലയിലെ അരൂർ - ചേർത്തല (23.67 കി.മീ), പുറക്കാട് - കരുവാറ്റ (10.കി.മീ) എന്നീ പ്രവൃത്തികൾക്കാണ് പീരിയോഡിക്കൽ റിന്യൂവൽ പട്ടികയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്. നാലുവരിപ്പാത വികസനം നീണ്ടു പോകുതിനാൽ നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണികൾക്കും ഉപരിതലം പുതുക്കുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിക്കു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്ന് മന്ത്രി സുധാകരൻ പറഞ്ഞു..