ഹരിപ്പാട്: ഇടതുപക്ഷ അനുഭാവിയാണ് താനെങ്കിലും വേലായുധസാമിയും കോളാത്ത് അമ്മയും നാഗരാജാവും ഇല്ലെന്നും പറഞ്ഞാൽ അംഗീകരിക്കില്ലെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. വേലായുധ സ്വാമിയുടെ അനുഗ്രഹമാണ് തന്നെ കലാകാരനാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാട്ട് പഠിച്ചവർക്കും അല്ലാത്തവർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനായി സാരംഗ കൾച്ചറൽ ഫൗണ്ടേഷൻ തുടക്കമിട്ട പാട്ടുകൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാരൻ തമ്പി. .
സാരംഗ ഫൗണ്ടേഷനും ഹരിപ്പാട്ടെ വിവിധ സംഘടനകളും ശ്രീകുമാരൻ തമ്പിയെ ആദരിച്ചു. സാരംഗ കൾച്ചറൽ ഫോറം ചെയർമാൻ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, ദേവദാസ് ചിങ്ങോലി, സജിത്ത് ഏവൂരേത്ത്, സജീവ് തുടങ്ങിയവർ സംസാരിച്ചു.