ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പോള-ചാത്തനാട് 293ാം നമ്പർ ശാഖയിലെ ധ്വജസ്തംഭ സമർപ്പണം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പി.വി സാനു ഡിജിറ്റൽ ബോർഡ് പ്രകാശനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മാനേജ് മെന്റ് കമ്മിറ്റി അംഗം പി. രാജേന്ദ്രൻ, വനിതാ സംഘം താലൂക്ക് സെക്രട്ടറി ബിന്ദു അജി വനിതാ സംഘം ശാഖാ പ്രസിഡന്റ് ധനപതി പ്രഭാഷ്, സെക്രട്ടറി മഞ്ജുളാ സതീഷ്, യമുനാ സബിൽരാജ് എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി കെ. ഗണേശൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എച്ച് റജികുമാർ നന്ദിയും പറഞ്ഞു. തോണ്ടൻകുളങ്ങര വാർഡിൽ ലളിത വിദ്യാധരന്റെ സ്മരണാർത്ഥം പുത്രൻ വി. സബിൽരാജ് ആണ് ധ്വജ സ്തംഭം സമർപ്പിച്ചത്. ഇതോടൊപ്പം കാർത്തികയിൽ കാർത്തികേയന്റെ സ്മരണാർത്ഥം പുത്രൻ എസ്.കെ. പ്രേമചന്ദ്രനാണ് എൻ.ഇ.ഡി ഡിസ്പേ ബോർഡ് നൽകിയത്.