ഹരിപ്പാട്: പാലങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തത് കരാറുകാരുടെ അലംഭാവം മൂലമാണെന്നും, ഇങ്ങനെയുള്ള കരാറുകാർ എവിടെ നിന്നാണ് അവതരിക്കുന്നതെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെറുതനകടവ് പാലം സമർപ്പണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ പ്രധാന പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.ബി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജോൺ തോമസ്, ബിജു കൊല്ലശേരി, ഗിരിജ സന്തോഷ്, ശ്രീകുമാർ ഉണ്ണിത്താൻ, എം.ലിജു, എം.ആർ.ഹരികുമാർ, അനില, ആർ.രാജേഷ് എന്നിവർ സംസാരിച്ചു.