ഹരിപ്പാട്: കാരിച്ചാൽ പുത്തൻ പുരയ്ക്കൽ റവ. ഡോ.പി.ജി. തോമസ് പണിക്കരുടെ പൗരോഹിത്യ സുവർണ ജൂബിലി 10 ന് കാരിച്ചാൽ മലങ്കര കത്തോലിക്കാ പള്ളിയിൽ ആഘോഷിക്കും. അനുമോദന സമ്മേളനം മാവേലിക്കര രൂപതാ മെത്രാൻ ഡോ.മാർ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.