തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയ വിളക്ക് ഉത്സവം ആറാട്ടോടെ സമാപിച്ചു.
രാവിലെ ഗരുഡവാഹന പുറത്ത് എഴുന്നള്ളത്ത് നടന്നു. ഭക്തിസാന്ദ്രമായ ആറാട്ട് ചടങ്ങിനു ശേഷം ശ്രീ നൃസിംഹ മൂർത്തിയുടെയും മഹാ സുദർശനമൂർത്തിയുടെയും തിരുനടകളിലെ സ്വർണ്ണ കൊടിമരത്തിൽ നിന്ന് കൊടിയിറക്കി. ക്ഷേത്രാങ്കണത്തിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഉത്സവ ഫിനാൻസ് കമ്മറ്റി ചെയർമാൻ വി.ശശികുമാർ അദ്ധ്യക്ഷനായി. തുറവൂർ സുരേഷ്, ബി.ഗോപാലകൃഷ്ണൻ നായർ, ആർ.ജയേഷ് തുടങ്ങിയവർ സംസാരിച്ചു.