police
ചേർത്തലയിൽ ഹൈവേ ആക്ഷൻ ഫോഴ്‌സ് പ്രവർത്തന ഉദ്ഘാടനം ഇന്റലിജൻസ് ഡി.ഐ.ജിയും ജില്ലാ പൊലീസ് മേധാവിയുമായ എസ്.സുരേന്ദ്രൻ നിർവഹിക്കുന്നു.എ.ജി.ലാൽ,പി.ശ്രീകുമാർ,ജി.അജിത്കുമാർ എന്നിവർ സമീപം

ചേർത്തല:ദേശീയപാതയിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ ചേർത്തലയിൽ ഹൈവേ ആക്ഷൻ ഫോഴ്‌സ് പ്രവർത്തനം തുടങ്ങി.വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഓട്ടോ-ടാക്‌സി ഡ്രൈവർമാരെയും ഉൾപ്പെടുത്തിയാണ് പുതിയ സേനയുടെ പ്രവർത്തനം. ലഘുലേഖകളുടെ വിതരണവും ബോധവത്ക്കരണവുമാണ് ലക്ഷ്യമിടുന്നത്.ചേർത്തല എക്‌സറെ കവലയിൽ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡിവൈ.എസ്.പി എ.ജി.ലാൽ,പൊലീസ് ഇൻസ്പക്ടർ പി.ശ്രീകുമാർ,എസ്.ഐ.ജി.അജിത്കുമാർ,ട്രാഫിക് എസ്.ഐ,എം.ജെ.മാത്യു എന്നിവർ പങ്കെടുത്തു.